All posts by Site Administrator

സിറ്റിസണ്‍ ജേണലിസ്റ്റുകൾക്ക്‌ പ്രോത്സാഹനവുമായി ഐഎപിസി അന്തര്‍ദേശീയ മാധ്യമ സമ്മേളനം

ന്യൂയോര്‍ക്ക്: ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ആദ്യ അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് അമച്വര്‍ പത്രപ്രവര്‍ത്തകരെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യൻ സിറ്റിസണ്‍ ജേണലിസ്റ്റുകളെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂസ്‌/ ഫീച്ചർ റയ്റ്റിങ്ങ്, ഫൊട്ടോഗ്രഫി, അടിക്കുറിപ്പ് എഴുത്ത് തുടങ്ങിയ മത്സരങ്ങള്‍ നടത്തുന്നുണ്ട്. വിജയികള്‍ക്ക് 2015 ഒക്ടോബർ 9 മുതൽ 12 വരെ നടത്തുന്ന മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് സമ്മാനങ്ങൾ നൽകും.

അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തിൽ അമേരിക്കയിലേയും ഇന്ത്യയിലേയും മാധ്യമ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സെമിനാറുകളും വർക്ക്ഷോപ്പുകളും നടത്തും. മുഖ്യധാര മാധ്യമ പ്രവര്‍ത്തനത്തെക്കുറിച് ചുള്ള അറിവ് ലഭിക്കാന്‍ സഹായകരമായ രീതിയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്.

സിറ്റിസണ്‍ ജേണലിസം, ലോക മാധ്യമ രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍, മാധ്യമപ്രവര്‍ത്തനത്തിലെ സോഷ്യല്‍ മീഡിയ സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികളും നടക്കും. പത്രപ്രവര്‍ത്തനവും മാധ്യമങ്ങളും സംബന്ധിച്ച ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. ഇത് മാധ്യമപ്രവര്‍ത്തനത്തെയും അതിന്റെ ചരിത്രത്തെയും അടുത്തറിയാന്‍ സഹായിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: http://indoamericanpressclub.com/

വിനീത നായർ

ഇന്ത്യക്കാരനെതിരെ യുഎസ് പൊലീസ് അതിക്രമം

ന്യൂഡല്‍ഹി: ഇന്ത്യക്കാരനു നേരെ യുഎസ് പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട ഇന്ത്യ, യുഎസ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചു.

അന്വേഷണത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്നും എന്തു നടപടിയാണു സ്വീകരിച്ചതെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടതായി വിദേശകാര്യവക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. അറ്റ്ലാന്റയിലുള്ള കോണ്‍സുലേറ്റ് ജനറല്‍ പൊലീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അലബാമയിലുള്ള മകനെ സന്ദര്‍ശിക്കാനെത്തിയ സുരേഷ്ഭായ് പട്ടേലാണു മര്‍ദനത്തിനിരയായത്. നടക്കാനിറങ്ങിയ പട്ടേലിനെ പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇംഗ്ലിഷ് അറിയാത്തതിനാല്‍ പൊലീസ് ചോദിച്ചതിനു വ്യക്തമായ മറുപടി പറയാനായില്ല. വീട്ടുനമ്പറും മറ്റും പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. തുടര്‍ന്നു പൊലീസ് ഒാഫിസര്‍ നിലത്തേക്കു തള്ളിവീഴ്ത്തുകയായിരുന്നെന്നു പട്ടേലിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

വീഴ്ചയില്‍ മുറിവേറ്റ പട്ടേലിന്റെ ശരീരം ഭാഗികമായി തളര്‍ന്നു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു പൊലീസ് നടപടിയെന്നും നിയമനടപടിയെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ദക്ഷിണേഷ്യക്കാര്‍ നിരന്തരം വിധേയമാകുന്ന വംശീയമായ തരംതിരിവിന്റെ ഉദാഹരണമാണ് ഇതെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും യുഎസിലെ ഇന്ത്യന്‍ സംഘടനകള്‍ കുറ്റപ്പെടുത്തി. സംശയകരമായ സാഹചര്യത്തില്‍ ഒരാളെ കണ്ടെന്ന വിവരത്തെത്തുടര്‍ന്നു പട്ടേലിനെ ചോദ്യംചെയ്യുകയായിരുന്നെന്നാണു പൊലീസ് വാദം.

പി.പി. ചെറിയാന്‍

ജി.കെ. പിള്ളയുടെ പത്നി കനകവല്ലിയുടെ സംസ്കാരച്ചടങ്ങുകളില്‍ അമേരിക്കയില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തു

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായ ജി.കെ. പിള്ളയുടെ ധര്‍മപത്നി കനകവല്ലിയുടെ അന്തിമ സംസ്കാരച്ചടങ്ങുകളില്‍, അമേരിക്കയില്‍ നിന്നും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു.

ഫെബ്രുവരി 12-ന് വലിയൊരു ജനാവലിയെ സാക്ഷിനിര്‍ത്തി നടന്ന സംസ്കാരച്ചടങ്ങില്‍ കെ.എച്.എന്‍.എ.ക്ക് വേണ്ടി അനില്‍ കുമാര്‍ പിള്ള (ചിക്കാഗോ), നായര്‍ ബനവലന്റ് അസോസിയേഷനു വേണ്ടി ജി.കെ. നായര്‍ (ന്യൂയോര്‍ക്ക്), എന്‍.എസ്. എസ്. ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് വേണ്ടി ഗോപി നാഥ് കുറുപ്പ് (ന്യൂ യോര്‍ക്ക്), ശിവന്‍ പിള്ള (ഫിലാഡല്‍ഫിയ) എന്നിവര്‍ പുഷ്പചക്രം അര്‍പ്പിക്കുകയും ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ഫൊക്കാനയെ പ്രതിനിധീകരിച്ച് ഐ. വര്‍ഗീസ്‌, ബാബു സക്കറിയ, സുഗുണന്‍ എന്നിവരും സന്നിഹിതരായിരുന്നു.

ജയപ്രകാശ് നായര്‍

വനിതാ സംഗമം ഉദ്ഘാടനം ചെയ്തു

മാവേലിക്കര ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍റെ ഭാഗമായി നടന്ന ഭദ്രാസന മര്‍ത്തമറിയം വനിതാസംഗമം വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ് ഉദ്ഘാടനം ചെയ്തു.

കലിഫോര്‍ണിയയില്‍ ശ്രീനാരായണ അസോസിയേഷന്‍ രൂപം കൊണ്ടു

കലിഫോര്‍ണിയ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ,മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശം വരും തലമുറയ്ക്കും ലോകത്തിനും പകര്‍ന്നു നല്‍കാനും ഗുരുദേവന്റെ ആശയം നടപ്പാക്കാനുമായി കലിഫോര്‍ണിയയില്‍ ശ്രീനാരായണ അസോസിയേഷന്‍ രൂപം കൊണ്ടു. ജാതിരഹിത ചിന്തയും പരോപകാര പ്രവര്‍ത്തനവും പ്രാര്‍ത്ഥനാധിഷ്ഠിതമായ ജീവിതവും കാരുണ്യ പ്രവര്‍ത്തനവും സംഘടന ലക്ഷ്യമിട്ടിട്ടുണ്ട്.

അമേരിക്കയിലെ എട്ടാമത് ശ്രീ നാരായണ ഗുരു സംഘടനയാണ് ഇത്. മറ്റു സംഘടനകള്‍ ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡിസി, അരിസോണ, ടെക്സാസ് (ഡാലസ് ഹൂസ്റ്റണ്‍), ഷിക്കാഗോ ഫിലാഡല്‍പരിയ. അമേരിക്കയില്‍ ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു അസോസിയേഷന്‍സ് നോര്‍ത്ത് അമേരിക്ക രൂപീകരിച്ചിട്ടുണ്ട്. അതിന്റെ വെബ് അഡ്രസ് ന്ദന്ദന്ദ.ക്ഷന്ഥnഗ്നnന്റ.ഗ്നത്സദ്ദ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരി പീതാംബരന്‍ – പ്രസിഡന്റ് (480 452 9047), സെനീഷ് തുളസീദാസ് (സെക്രട്ടറി) 310 953 5775.

വാര്‍ത്ത.ജോയിച്ചന്‍ പുതുക്കുളം

യുവജന കണ്‍വന്‍ഷന്‍ കൊളംബസില്‍

ഒഹായോ. സിറോ മലബാര്‍ കൊളംബസ് മിഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന യുവജന കണ്‍വന്‍ഷന്‍ ഫെബ്രുവരി 14-ന് നടത്തുന്നു. യൂവത്വത്തിന്റെ പൂഞ്ചിറകില്‍ ക്രൈസ്തവ മൂല്യങ്ങളെ മുറുകെപ്പിടിക്കാന്‍ യുവജനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മിഷന്‍ ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ നേതൃത്വം നല്‍കുന്ന ഈ കണ്‍വന്‍ഷനില്‍ ഫാ. ജോണ്‍ പോഴേത്തുപറമ്പില്‍, ഐനിഷ് ഫിലിപ്പ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

രാവിലെ 9-ന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ വി. കുര്‍ബാന, ആരാധന, കുമ്പസാരം, യുവജനങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കണ്‍വന്‍ഷന്‍ വിജയത്തിനായി ട്രസ്റ്റിമാരായ ജില്‍സണ്‍ ജോസ്, റോയി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് തോമസ് (614 619 8447), റോയി തച്ചില്‍ (708 307 0909), റിയ (248 796 1960) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. പിആര്‍ഒ കിരണ്‍ എലുവങ്കല്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ബെംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു

അഞ്ചു മലയാളികള്‍ അടക്കം പത്തിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബെംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു.

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ച ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഹൊസ്സൂരിനും ആനയ്ക്കലിനുമിടയില്‍ വിജനമായൊരു സ്ഥലത്താണ് ദുരന്തമുണ്ടായത്. തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അമന്‍ (9) ഇട്ടീര ആന്റണി (57), പാലക്കാട്‌ സ്വദേശി വിപിന്‍, കൊല്ലം സ്വദേശി ഇര്‍ഷാ മനാഫ്‌, തൃശൂര്‍ സ്വദേശി ജോര്‍ജ്‌ എന്നിവരാണു മരിച്ച മലയാളികള്‍. അനേകരുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

അകാലത്തില്‍ പൊലിഞ്ഞുപോയ അഞ്ചു മലയാളികളുടെയും ആത്മാക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും, അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും, പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എത്രയും വേഗം സൗഖ്യം പ്രാപിക്കാന്‍ ജഗദീശ്വരന്‍ സഹായിക്കട്ടെയെന്നും പ്രവാസി മലയാളി ഫെഡറേഷനുവേണ്ടി ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ അറിയിച്ചു.

റ്റി.ജി മാത്യു ഡാളസില്‍ നിര്യാതനായി

ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയപള്ളി ഇടവകാംഗമായ റ്റി.ജി. മാത്യു (68) നിര്യാതനായി. കായംകുളം തൂമ്പുങ്കല്‍ കുടുംബാംഗമാണ്‌ പരേതന്‍.

ഭാര്യ: മേരി മാത്യു (ആലീസ്‌). മക്കള്‍: ക്രിസ്‌, പീറ്റര്‍, സ്റ്റീവ്‌.

പൊതുദര്‍ശനം ഫെബ്രുവരി 14-ന്‌ ശനിയാഴ്‌ച 6 മണി മുതല്‍ 9 മണി വരെ സെന്റ്‌ മേരീസ്‌ വലിയപള്ളിയില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. വിലാസം: 14133 ഡെന്നീസ്‌ ലൈന്‍, ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌, ടെക്‌സസ്‌ 75234.

ശവസംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 15-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ സെന്റ്‌ മേരീസ്‌ വലിയപള്ളിയില്‍ തുടങ്ങി ഡാളസിലുള്ള റെസ്റ്റ്‌ലാന്റ്‌ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിജി ബേബി (972 965 6599), ഷിബു മാത്യു (214 402 5420), ജോണ്‍ മാത്യൂസ്‌ (214 697 1493).